Read Bible

Connect with God through His Word

യിരെമ്യാവു 45

Old Testament · Malayalam Bible (1910) Message to Baruch · 5 verses

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേർയ്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:

2 ബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

3 യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.

4 ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ.

5 എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.

Using this page

  • Click a verse to copy it. Log in to add favourites, notes and tags.
  • Select several verses with Ctrl+click (Cmd+click on Mac), the button, or a double-tap on a phone. Press Esc to clear.
  • Move around quickly: the ← → keys change chapter.
  • Church display: logged-in users can present verses on a screen with the Verse Presenter.

English: World English Bible · Hindi: Indian Revised Version · Malayalam: 1910 version (സത്യവേദപുസ്തകം). Bible databases provided by biblesupersearch.com.

Page Hits: 69 / 39374
Site Hits: 2494 / 4001632